NEWS
ദേവലോകത്ത് പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ
02/10/2026 06:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കോട്ടയം : മലങ്കരസഭയുടെ കോതമംഗലം മാർത്തോമ്മൻ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 341-ാം ഓർമ്മപ്പെരുന്നാൾ ഇന്ന് ( 03-10-2026 ) സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ആചരിക്കും. രാവിലെ 6.30ന് പ്രഭാതനമസ്ക്കാരം. 7 മണിക്ക് വിശുദ്ധ കുർബാന - റവ.ഫാ.ഗീവർഗീസ് ജോൺസൺ. തുടർന്ന് മധ്യസ്ഥ പ്രാർത്ഥന, നേർച്ചവിളമ്പ് എന്നിവ ഉണ്ടായിരിക്കുമെന്ന് അരമന മാനേജർ റവ.ഫാ.അലക്‌സാണ്ടർ പി ഡാനിയേൽ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









